പാൽ സംഭരണം കുറഞ്ഞു: ഓണ വിപണിയെ ബാധിക്കാതിരിക്കാൻ പാൽ പുറത്തു നിന്നെത്തിക്കുമെന്ന് മിൽമ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 11 August 2022

പാൽ സംഭരണം കുറഞ്ഞു: ഓണ വിപണിയെ ബാധിക്കാതിരിക്കാൻ പാൽ പുറത്തു നിന്നെത്തിക്കുമെന്ന് മിൽമ


സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പാൽ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടികൾ തുടങ്ങിയതായി മിൽമ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തിക്കാൻ നീക്കം തുടങ്ങിയതായി മിൽമ ചെയർമാൻ കെ.എസ്.മണി. കേരളത്തിൽ മിൽമയുടെ പാൽ സംഭരണത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മിൽമയുടെ നീക്കം. മലബാർ മേഖലയിൽ മാത്രം പ്രതിദിന സംഭരണത്തിൽ 50,000 ലിറ്റർ കുറവ് അനുഭവപ്പെടുന്നതായി മിൽമ ചെയർമാൻ വ്യക്തമാക്കി. ഉത്പാദനത്തിലെ കുറവിനൊപ്പം അങ്കണവാടികളിലേക്ക് പാൽ നൽകേണ്ടി വരുന്നതും പാൽ ലഭ്യത കുറയാൻ ഇടയാക്കുന്നതായി മിൽമ ചെയർമാൻ വ്യക്തമാക്കി. ആവശ്യം മുന്നിൽക്കണ്ട് ഓണ ദിവസങ്ങളിൽ പ്രതിദിനം 7 ലക്ഷം ലിറ്റർ പാൽ അധികമായി എത്തിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. തമിഴ‍്‍നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും അധികം പാൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്. പാൽ ലഭ്യത കുറഞ്ഞതോടെ കരുതലെന്ന നിലയിൽ  മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉത്പാദനം മിൽമ കുറച്ചിട്ടുണ്ട്. Post Top Ad