വള്ളിത്തോട് സെന്റ് ജൂഡ് നഗർ വാഴയിൽ പാലം തകർന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 27 August 2022

വള്ളിത്തോട് സെന്റ് ജൂഡ് നഗർ വാഴയിൽ പാലം തകർന്നു

 


ഇരിട്ടി:കനത്ത മഴയിൽ വള്ളിത്തോട് സെന്റ് ജൂഡ് നഗർ വാഴയിൽ പാലം തകർന്നു. പായം പഞ്ചായത്തിലെ ആനപ്പന്തിക്കവല സെന്റ് ജൂഡ് നഗറുമായും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പുമായി   ബന്ധിപ്പിക്കുന്ന ജീപ്പ് പാലമാണ് തകർന്നത്.പാലം പൂർണ്ണമായും തകർന്ന നിലയിലാണ്. മാസങ്ങളായി പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതിനാൽ തകർച്ചയുടെ വക്കിലായിരുന്നു. നാട്ടുകാർ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.  സമാന്തരപാലം സമീപത്തുള്ളതിനാൽ ഗതാഗതത്തിന് തടസ്സം ഉണ്ടായിട്ടില്ല. ഒരു വാഹനത്തിന് മാത്രം ഒരു സമയം പോകാവുന്ന വീതിയിലായിരുന്നു പാലം നിർമ്മിച്ചിരുന്നത്.  ഏറെ വർഷങ്ങളായി പ്രദേശവാസികൾ ഉൾപ്പെടെ ഉപയോഗിച്ചു പോന്നിരുന്ന പാലമാണ് ഇപ്പാേൾ നിലംപൊത്തിയിരിക്കുന്നത്.



Post Top Ad