ലഹരി മാഫിയക്കെതിരെ പ്രചരണനവുമായി കെ.എസ്.യു; ഭവന സന്ദർശന പരിപാടിക്ക് തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 11 August 2022

ലഹരി മാഫിയക്കെതിരെ പ്രചരണനവുമായി കെ.എസ്.യു; ഭവന സന്ദർശന പരിപാടിക്ക് തുടക്കം


കണ്ണൂർ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുകയും പെൺകുട്ടികൾ പോലും ഇത്തരം കണ്ണികളുടെ വലയിൽ അകപ്പെടുകയും ചെയ്യുന്ന ഗൗരവകരമായ വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരായ 'ജാഗ്രത' ക്യാമ്പയിനിന്റെ ഭാഗമായി കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഡോർ ടു ഡോർ' ഭവന സന്ദർശനത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം കണ്ണൂരിൽ നടന്നു.കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണൂർ തായെ തെരു,സിറ്റി മേഖലകളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തുകയും ലഖുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.


വിദ്യാർത്ഥികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും അമിതമായ ഫോൺ ഉപയോഗവും അനാവശ്യ സൗഹൃദവലയങ്ങളും ശ്രദ്ധിക്കുന്നതോടൊപ്പം വീടിനും പരിസരങ്ങളിലുമുള്ള ഇത്തരം തെറ്റായ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രക്ഷിതാക്കൾ തന്നെ  മുൻകൈ എടുക്കണം എന്ന ആശയങ്ങൾ മുൻനിർത്തിയായിരുന്നു കെ.എസ്.യു ഭവന സന്ദർശനം.


ജില്ലയിൽ പ്രാദേശിക തലത്തിൽ ബ്ലോക്ക്‌ കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ലഹരി വ്യാപനം കൂടിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ഭവന സന്ദർശനം നടത്തുമെന്നും അടുത്ത ഘട്ടത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ലഹരി വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾക്ക് വീടുകളിൽ ചെല്ലുമ്പോൾ രക്ഷിതാക്കളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി.ടി,ജില്ലാ ജനറൽ സെക്രട്ടറി ആദർശ് മാങ്ങാട്ടിടം,അശ്വിൻ മതുക്കോത്ത്,ഹരികൃഷ്ണൻ പാലാട്,അലക്സ്‌ ബെന്നി,അലേഖ് കാടാച്ചിറ,രാകേഷ് ബാലൻ,മുഹമ്മദ്‌ റിസ്വാൻ,ദേവ കുമാർ, പ്രകീർത്ത് മുണ്ടേരി, കാളിദാസ് രഞ്ജിത്ത്, ശ്രീരാഗ് പുഴാതി,അർജുൻ ചാലാട് തുടങ്ങിയവർ ഭവന സന്ദർശന ക്യാംപയിന് നേതൃത്വം നൽകി.Post Top Ad