യുവജനങ്ങള്‍ ഭാരതത്തിന്റെ ആത്മാവിന്റെ കാവല്‍ ഭടന്മാരാവണം - പി വി മനേഷ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 13 August 2022

യുവജനങ്ങള്‍ ഭാരതത്തിന്റെ ആത്മാവിന്റെ കാവല്‍ ഭടന്മാരാവണം - പി വി മനേഷ്


പയ്യാവൂർ: വിവിധ ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ചേര്‍ന്ന ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്ന വികാരത്തെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം യുവജനങ്ങള്‍ക്കാണ്. 2008 ബ്ലാക്ക് ടൊര്‍ണാഡോ ഓപ്പറേഷനില്‍ പങ്കെടുത്ത് രാജ്യം ശൗര്യചക്രബഹുമതി നൽകി ആദരിച്ച സുബേദാര്‍ മേജര്‍ പി വി മനേഷ് . പൈസക്കരി ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജില്‍ ആസാദികാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൈനസ് 40 തണുപ്പില്‍ രാജ്യത്തെ കാക്കുന്ന ഭടനും സാധാരണ പൗരനും രാജ്യത്തോടുള്ളത് ഒരേ ഉത്തരവാദിത്തമാണ്. ഓരോരുത്തരും അവരവരില്‍ നിക്ഷിപ്തമായിരിക്കുന്ന കടമകള്‍ സത്യസന്ധമായി നിര്‍വ്വഹിക്കുമ്പോഴാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നത്. യുവജനങ്ങള്‍ക്ക് രാജ്യത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള മഹത്തായ ഒരവസരമാണ് 'അഗ്‌നിപഥ്' എന്ന പദ്ധതിയിലൂടെ രാജ്യം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ ഫാ. നോബിള്‍ ഓണംകുളം, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്‍.ഡി. സണ്ണി, വൈസ് പ്രിന്‍സിപ്പാള്‍ ഇ.എം. ടോമിച്ചന്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ഐഷല്‍ ആനക്കല്ലില്‍, അനഘ എന്നിവര്‍ പ്രസംഗിച്ചു. ദേവമാതാ കോളേജിൽ

ആഗസ്റ്റ് 11 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോളേജില്‍ നടത്തപ്പെടുന്നത്. സെമിനാറുകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, എക്‌സിബിഷനുകള്‍, ഫിലിം ഫെസ്റ്റ്, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, സയന്‍സ് ഫ്രീഡം ക്വിസുകള്‍, പോസ്റ്റര്‍ മേക്കിംഗ്, അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും സന്ദര്‍ശിക്കല്‍ മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

Post Top Ad