സംസ്ഥാനത്തെ പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമാകാൻ തൃശൂർ കോർപ്പറേഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 12 August 2022

സംസ്ഥാനത്തെ പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമാകാൻ തൃശൂർ കോർപ്പറേഷൻ

 



 

പ്രഖ്യാപനം ഇന്ന് ( ആഗസ്റ്റ് 13) 

സംസ്ഥാനത്തെ പ്രഥമ സംരംഭകസൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂർ കോർപ്പറേഷനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ( ആഗസ്റ്റ് 13) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശക്തൻ ആർക്കേഡിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് പ്രഖ്യാപനം നിർവഹിക്കും. 

സംരംഭകർക്ക് ആവശ്യമായ സേവനം  നൽകുന്നതിനായി എന്റർപ്രണർ സപ്പോർട്ട് സെല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. തൃശൂർ ശക്തൻ ആർക്കേഡിൽ 5-ാം നിലയിൽ 1000 സ്ക്വയർ ഫീറ്റിലാണ് എന്റർപ്രണർ സപ്പോർട്ട് സെൽ സജ്ജീകരിച്ചിട്ടുള്ളത്. സംരംഭക വർഷവുമായി ബന്ധപ്പെട്ട് കോർപറേഷനിൽ നിയമിക്കപ്പെട്ടിട്ടുള്ള 8 ഇന്റേണുകളുടെ പ്രവർത്തനത്തിനാവശ്യമായ ഓഫീസും സംരംഭകർക്കാവശ്യമായ വിവരങ്ങളും അടിസ്ഥാന സേവനങ്ങളും നൽകുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനവും ഇതിൽ ഉൾപ്പെടും.

സംരംഭക വർഷത്തിന്റെ ഭാഗമായി 2022- 23 സാമ്പത്തിക വർഷത്തിൽ 2000 സംരംഭങ്ങൾ ആരംഭിക്കാനാണ്  കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് ലൈസൻസ് സമയബന്ധിതമായി അനുവദിക്കുന്നതിനുള്ള നടപടികൾ കോർപറേഷൻ സ്വീകരിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം നടത്തുന്ന തദ്ദേശ സ്ഥാപനം എന്ന നിലയിൽ സംരംഭകർക്ക് വൈദ്യുതി കണക്ഷൻ നൽകുന്നത് വേഗത്തിലാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.  

ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ സ്വയം തൊഴിൽ  വായ്പ വിതരണം  ചെയ്യും.  മേയർ എം കെ വർഗീസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.



Post Top Ad