യൂത്ത് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെയും OICC കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി മൈത്രിഭവ൯ കാരാപറമ്പിലെ അന്തേവാസികൾക്കുള്ള ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്തു. ഡിസിസി സെക്രട്ടറി വി ടി തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പായം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ. ശരത്ത് ജോഷ് എം. കെ അധ്യക്ഷത വഹിച്ചു. നിവിൽ മാനുവൽ, സണ്ണി തറയിൽ, അയൂബ് ആറളം, നൌഫൽ മാസ്റ്റർ, കല്ല്യാടൻ നാരായണൻ, ടിന്റോ കരിയാൽ തുടങ്ങിയവ൪ സംസാരിച്ചു.