ഇരിക്കൂർ: കേന്ദ്ര സർക്കാർ ഇന്ന് പാർലിമെൻ്റിൽ അവതരിപ്പിച്ച വൈദ്യുതി നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇലക്ട്രിസിറ്റി തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ച് കെ.എസ്.ഇ.ബി ഇരിക്കൂർ സെക്ഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ സമരം നടത്തി.നാഷണൽ കോർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിക് സിറ്റി എംപ്ലോയ്സ് ആൻ്റ് എഞ്ചിനീയേഴ്സ് നടത്തിയ പ്രതിഷേധ ധർണ സമരം പഞ്ചായത്ത് പ്രസിഡൻ്റ് ടി.സി. നസിയത്ത് ഉദ്ഘാടനം ചെയ്തു. ജലീൽ അധ്യക്ഷത വഹിച്ചു. വൈദ്യുതി ഓഫീസേഴ്സ് നേതാവ് സി.ദിനേശൻ വിശദീകരിച്ചു. മടവൂർ അബ്ദുൽ ഖാദർ ,എ.കെ.ദിലീപ് കുമാർ, എം.ദിനേശൻ, എൻ.പി.റഹീം, പ്രദീപൻ എന്നിവർ സംസാരിച്ചു.