1098 അല്ല, കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 14 September 2022

1098 അല്ല, കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

 


കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനതല നോഡൽ ഓഫീസർമാരെയും രണ്ടാം ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയ പ്രകാരം 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ 112 ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആംബുലൻസിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓർക്കുന്നതിനു പകരം 112 എന്ന ഒറ്റ എമർജൻസി നമ്പറിൽ വിളിച്ചാൽ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തിൽ പറയുന്നത്.

Post Top Ad