കൂത്തുപറമ്പിൽ ലഹരിമരുന്ന് വേട്ട : 1700 പായ്ക്കറ്റ് ഹാൻസും 40 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

കൂത്തുപറമ്പിൽ ലഹരിമരുന്ന് വേട്ട : 1700 പായ്ക്കറ്റ് ഹാൻസും 40 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

 


കൂത്തുപറമ്പ് : 1700-ഓളം പായ്ക്കറ്റ് (28 കിലോ) ഹാൻസും 40 ഗ്രാം കഞ്ചാവുമായി ഒരാളെ കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടി. കോളയാട് ചോല സ്വദേശി ചൂളിയാൽ.വീട്ടിൽ സി.ഹാഷിം (48) ആണ് പിടിയിലായത്. ഇയാൾ ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തുചൊവ്വാഴ്ച ഉച്ചയോടെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷും സംഘവും കൂത്തുപറമ്പ് ടൗണിൽ നടത്തിയ പരിശോധനയിലാണ് ഷാഷിമിനെ പിടികൂടിയത്. ഹാഷിം കൂത്തുപറമ്പ് ഭാഗത്തേക്ക് വിൽപനയ്ക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്ടിയിൽ കാത്തുനിന്ന സംഘമാണ് പിടികൂടിയത്. ഹാൻസ് കടത്തിക്കൊണ്ടുവരുന്നവരിൽ പ്രധാന കണ്ണിയാണ് ഹാഷി മെന്ന് എക്സൈസ് സംഘം പറഞ്ഞു.  കുറച്ചുനാളായി ഇയാൾ കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒട്ടോയിൽ ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ചുകൊടുക്കുന്നതാണ് ഹാഷിമിന്റെ രീതി. മുൻപും കൂത്തുപറമ്പ് റേഞ്ച് സംഘം ഹാൻസ് കടത്താൻ ശ്രമിക്കവെ ഹാഷിമിനെ പിടികൂടിയിട്ടുണ്ട്. പ്രിവൻറീവ് ഓഫിസർമാരായ പി.സി.ഷാജി, കെ.കെ.നജീബ്, കെ.അശോകൻ, സിവിൽ എക്സൈസ്ഓഫീസർമാരായ എം.ബിജേഷ്, സി.പി.ശ്രീധരൻ, ഷാജി അളോക്കൻ, സി.പി.ഷാജി, പ്രജീഷ് കോട്ടായി, എ.എ.ബിനീഷ്, സി.കെ.ശജേഷ്, കെ.പി.ഷീബ, എം.ദീപ, എം.സുരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.




Post Top Ad