പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം


 പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം. സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പിഎഫ്ഐ ബന്ധമുള്ള മറ്റ് സംഘടനകളും നിരീക്ഷണത്തിലാണ്.അഞ്ച് സംസ്ഥാനങ്ങളിലെ പിഎഫ്ഐ സ്വാധീനമുള്ള മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. പിഎഫ്ഐ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. തുടർ നടപടികൾക്കായി മഹാരാഷ്ട്ര ഉത്തരവിറക്കി. യു എ പി എ സെക്ഷൻ 42 അനുസരിച്ച് നടപടിയെടുക്കാനാണ് ഉത്തരവ്. കളക്ടറാമാർക്കും പൊലീസ് കമ്മീഷ്ണർക്കും നിർദേശം നൽകി.ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. നഗരത്തിൽ ക്രമസമാധാനം നിലനിർത്താൻ കനത്ത ജാഗ്രതയിലാണ് ഡൽഹി പൊലീസ്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി  .അതാത് ജില്ലകളിലെ ഡിസിപിമാർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധന നടത്തുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് തയ്യാറാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ച് വർഷത്തേക്കാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധിച്ചത്.


Post Top Ad