കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 September 2022

കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്


കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 
രൂപയുടെ  ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികൾക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. 

കണ്ണൂർ മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മെഡിക്കൽ കോളേജിൽ നിലവിലുണ്ടായിരുന്ന ഡോക്ടർമാരേയും നഴ്സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവൽ 2 ട്രോമ കെയർ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റൽ നിർമ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളേജിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അനേസ്തേഷ്യ വിഭാഗത്തിൽ 10 അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ഏഴ് മൾട്ടിപാരമീറ്റർ മോണിറ്റർ, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, വീഡിയോ ഇൻട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, ഏഴ് ഇലക്ട്രിക്കൽ ഓപ്പറേഷൻ ടേബിൾ, കാർഡിയോളജി വിഭാഗത്തിൽ പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, കാർഡിയാക് ഒസിടി വിത്ത് എഫ്എഫ്ആർ, ബയോകെമിസ്ട്രി വിഭാഗത്തിൽ ആട്ടോമേറ്റഡ് എലിസ പ്രോസസർ, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ സ്പെക്ട്രോ ഫോട്ടോമീറ്റർ, ഡിജിറ്റൽ ഡിഫറൻഷ്യൽ സ്‌കാനിംഗ് കൊളോറിമെട്രി, സിഎസ്എസ്ഡി വിഭാഗത്തിൽ വാഷർ ഡിസിൻഫെക്ടർ, ഡബിൾ ഡോർ സ്റ്റീം സ്റ്റെറിലൈസർ, സിവിടിഎസിൽ കാർഡിയോ വാസ്‌കുലാർ അൾട്രാസൗണ്ട് മെഷീൻ, ഹൈ എൻഡ് അനസ്തീഷ്യ വർക്ക് സ്റ്റേഷൻ, ഡെർമറ്റോളജി വിഭാഗത്തിൽ പൾസ് ഡൈ ലേസർ, എമർജൻസി മെഡിസിനിൽ എംആർഐ കോംപാറ്റബിൾ വെന്റിലേറ്റർ, സെൻട്രൽ ലാബിൽ ഫുള്ളി ആട്ടോമേറ്റഡ് യൂറിൻ അനലൈസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഹംഫ്രി ഫീൽഡ് അനലൈസർ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഹൈ എൻഡ് സർജിക്കൽ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

Post Top Ad