ശമ്പളം 36,000 രൂപ മുതൽ 63,840 വരെ; ബിരുദ ധാരികളെ ക്ഷണിച്ച് എസ്ബിഐ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 29 September 2022

ശമ്പളം 36,000 രൂപ മുതൽ 63,840 വരെ; ബിരുദ ധാരികളെ ക്ഷണിച്ച് എസ്ബിഐ


 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 1673 പ്രബേഷനറി ഓഫിസർ ഒഴിവിലേക്കാണ് നിയമനം.സിഎ, സിഎംഎ, ബിടെക്ക് ഉൾപ്പെടെയുള്ള ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ള ആർക്കും അപേക്ഷിക്കാം.ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാർത്ഥിക്ക് മുന്നിൽ എത്തുക. ഒബ്ജക്ടീവ് ഗണത്തിൽപ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ഘട്ടത്തിലേക്ക് കടക്കും.അടുത്ത ഘട്ടത്തിൽ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 മുതൽ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.പരീക്ഷയ്ക്കുള്ള അപേക്ഷാ ഫഈസ് 750 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല. ഒക്ടോബർ 12 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.

Post Top Ad