ഒക്ടോബർ 3ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

ഒക്ടോബർ 3ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി


 സംസ്ഥാനത്തെ പ്രെഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി നൽകും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ :

അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തിക

മൈനിംഗ് ആൻറ് ജിയോളജി വകുപ്പിൽ ഓരോ ജില്ലയിലും ഒരോ അസിസ്റ്റൻറ് ജിയോളജിസ്റ്റിന്റെ അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഡോ. സന്തോഷ് ബാബുവിൻറെ സേവന കാലാവധി ദീർഘിപ്പിച്ചു

കേരളസ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടറായ ഡോ. സന്തോഷ് ബാബുവിൻറെ സേവന കാലാവധി ദീർഘിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിലും സ്‌കെയിലിലും 11.10.2022 മുതൽ പ്രാബല്യത്തിൽ രണ്ട് വർഷത്തേക്ക് പുനർനിയമന വ്യവസ്ഥയിലാണ് ദീർഘിപ്പിച്ചത്.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ വർക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ,
ഇൻഫർമേഷൻ കേരളമിഷൻ ചീഫ് മിഷൻ ഡയറക്ടർ/എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി.

അസിസ്റ്റന്റ് പ്രൊഫസർ തസ്തിക

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററിയായി രണ്ട് അസിസ്റ്റൻറ് പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

സാധൂകരിച്ചു

ഓക്‌സ്‌ഫോർഡ്, മാഞ്ചസ്റ്റർ, സെയ്ജൻ, എഡിൻബർഗ് സർവ്വകലാശാലകളുമായി കേരള ഡിജിറ്റൽ സർവ്വകലാശാല ഏർപ്പെടാൻ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങൾ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റൽ സർവ്വകലാശാലാ വൈസ് ചാൻസിലറെ ചുമലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.


Post Top Ad