അടൂർ സർക്കാർ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 30 September 2022

അടൂർ സർക്കാർ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

 

അടൂർ ഗവൺമെന്റ് ആശുപത്രിയിൽ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കൾ. കൊല്ലം ഐവർകാല നടുവിൽ, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയ്യാറായില്ല എന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്.ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം രേഷ്മയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നൽകിയ ശേഷം ലേബർറൂമിൽ പ്രവേശിപ്പിച്ചു. തുടർന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ വിവരമറിയിച്ചു. എന്നാൽ ഡോക്ടർ അത് ചെവിക്കോണ്ടില്ല. അസ്വസ്ഥത കൂടിയപ്പോൾ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് അപേക്ഷിച്ചതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ സമയം പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ല.രാവിലെ 11ന് കുട്ടിക്ക് അനക്കമില്ല എന്ന് രേഷ്മ നേഴ്സുമാരെ അറിയിച്ചു. ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് തിരികെയെത്തി. പുറത്ത് കാത്തിരുന്ന ബന്ധുക്കളോട് കുട്ടി മരിച്ചുവെന്നും മൃതദേഹപരിശോധനയ്ക്കായി ഒരു പേപ്പർ ഒപ്പിടാനും ഡോക്ടർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. അപ്പോഴും കുട്ടിയെ രേഷ്മയുടെ വയടിൽ നിന്നും പുറത്തെടുത്തിട്ടില്ല. പിന്നീടാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. നവജാതശിശു മരിക്കാൻ ഇടയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകുമെന്ന് രേഷ്മയുടെ ബന്ധുക്കൾ പറഞ്ഞു.സ്കാനിങ് സമയത്ത് കുട്ടിക്ക് പ്രശ്നമില്ലായിരുന്നു എന്നും പുറത്തെടുത്തപ്പോൾ കുട്ടിയുടെ തലയിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതാണ് മരണകാരണം.


Post Top Ad