ഗ്രാമ പഠനത്തിനായി സിവിൽ സർവ്വീസ് സംഘം കണ്ണൂരിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 25 September 2022

ഗ്രാമ പഠനത്തിനായി സിവിൽ സർവ്വീസ് സംഘം കണ്ണൂരിൽ


സിവിൽ സർവ്വീസ് പരിശീലനത്തിൻ്റെ ഭാഗമായുള്ള ഗ്രാമപഠന - ഗവേഷണ പ്രവത്തനങ്ങൾക്കായി ഏഴംഗ സംഘം കണ്ണൂരിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ബാച്ച് സിവിൽസർവ്വീസ് ഓഫീസർമാരാണ് ജില്ലയിലെത്തിയത്. കൊട്ടിയൂർ ഗ്രാമമാണ് കണ്ണൂർ ജില്ലയിൽ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഗ്രാമീണ ജീവിതത്തെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും വികസന പ്രക്രിയയെക്കുറിച്ചും ഗ്രാമീണ സമൂഹങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠനം.   വിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഉപജീവനം, കൃഷി, ഭൂപരിഷ്‌കരണം, ഗ്രാമീണ യുവാക്കൾ, അവരുടെ അഭിലാഷങ്ങൾ എന്നിങ്ങനെ പ്രത്യേക വിഷയ മേഖലകളിലാണ് ഇവർ ഗ്രാമത്തിൽ താമസിച്ച് പഠനം നടത്തുക. കേരളത്തിൽ കണ്ണൂരിന് പുറമെ പാലക്കാട്‌ ആണ് പഠനത്തിനായി തെരഞ്ഞെടുത്നിട്ടുള്ളത്. ഞായറാഴ്ച കണ്ണൂർ കലക്ടറേറ്റിൽ ജില്ലാതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സംഘം വിവിധ വകുപ്പുകളുടെ പ്രവർത്തനം മനസ്സിലാക്കി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. അസി. കലക്ടർ മിസൽ സാഗർ ഭരത് , എഡിഎം കെ കെ ദിവാകരൻ എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഒരാഴ്ച ഇവർ കൊട്ടിയൂരിൽ തങ്ങും. റോജ എസ് രാജൻ,  രജിത് കുമാർ ഗുപ്ത, വിവേക് തിവാരി, റോഹൻ കേശൻ, ശ്രേയ, സമീർ കുമാർ ജെന, ആശിഷ് എന്നിവരാണ് സിവിൽ സർവ്വീസ് സംഘത്തിലുള്ളത്.



Post Top Ad