മനുഷ്യജീവന് സുരക്ഷിതമില്ലാത്ത പ്രദേശമായി ആറളം ഫാം മാറിയിരിക്കുകയാണെന്ന്; അഡ്വ. അബ്ദുൽ കരീംചേലേരി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

മനുഷ്യജീവന് സുരക്ഷിതമില്ലാത്ത പ്രദേശമായി ആറളം ഫാം മാറിയിരിക്കുകയാണെന്ന്; അഡ്വ. അബ്ദുൽ കരീംചേലേരി


കണ്ണൂർ: മനുഷ്യജീവന് സുരക്ഷിതമില്ലാത്ത പ്രദേശമായി ആറളം ഫാംമാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാജനറൽസെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരി ആരോപിച്ചു. ആറുവർഷത്തിനിടെ ആറളം ഫാമിൽ മാത്രം കാട്ടാനകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11ആണ്  .സർക്കാറിന്റെ അനാസ്ഥ കാരണമാണ്  ആക്രമണത്തിൽ ഇത്രയേറെ ആളുകൾ മരിക്കാനിടയായത്. കഴിഞ്ഞ ജൂലൈ മാസം ആറളം ഫാമിൽ ദാമു എന്ന ആദിവാസി യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിം ലീഗടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരവും യുഡിഎഫിന്റെ നേതൃത്വത്തിൽ മലയോര മാർച്ച് ഉൾപ്പെടെ നടത്തിയതിനെ തുടർന്നും ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഫാമിലെത്തി സംരക്ഷണവും ആനമതിൽ നിർമ്മാണത്തിന് വേഗത കൂട്ടാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഒന്നുമാകാത്തതാണ് കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണത്തിൽ മറ്റൊരു ജീവൻ കൂടി പൊലിയാൻ ഇടയായതെന്നും അദ്ദേഹം കൂട്ടിചേർത്തു. ആറളം ഫാമിലെ താമസക്കാർക്ക് നിരന്തരമുണ്ടാകുന്ന വന്യജീവി ആക്രമം മൂലമുള്ള ജീവൻ നഷ്ടത്തിനും അവരുടെ ജീവനോപാദി നശിപ്പിക്കപ്പെടുന്നതിനും കാരണം സർക്കാറാണ്. ഇതിന് പുറമെ ആനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ് കിടപ്പുരോഗികളായവരും ഈ പ്രദേശത്ത് നിരവധിയാണ്. ഇവിടെ താമസിക്കുന്നവരെ മനുഷ്യരായി കാണാൻ സർക്കാറും ജില്ലാഭരണാധികാരികളും തയാറാവണമെന്നും വന്യജീവി ആക്രമണങ്ങളിൽ ഇനിയും ഒരു ജീവനും നഷ്ടപ്പെടാതിരിക്കാൻ അടിയന്തിരമായും ആനമതിൽനിർമ്മാണമുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ  പൂർത്തിയാക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Post Top Ad