ശ്രീകണ്ഠപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്നിയാൽ 100 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജൂഡ് പാരിഷ് ഹാളിൽ വച്ച് വാർഡിലുൾപ്പെടുന്ന ജനശ്രി, കുടുംബശ്രീ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഓണാഘോഷം നടത്തി. ഓണാഘോഷത്തിൽ വ്യത്യസ്തയിനം മത്സരങ്ങൾ നടത്തി. ഓണാഘോഷ സമ്മേളനം ഇരിക്കൂർ എം. എൽ. എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഡോ. കെ. വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്നിയാൽ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് റോയ് മഴുവഞ്ചേരിയിൽ, പ്രിൻസൺ ആന്റണി, കെ. സി ബെന്നി, ജോണി തോട്ടപ്ലാക്കൽ, എം. പി മോഹനൻ, എൽസമ്മ മാത്യു, ഷിജു തോട്ടപ്ലാക്കൽ, ബിബിൻ മലയിക്കൽ എന്നിവർ പ്രസംഗിച്ചു.