കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ തേടി ഡിടിപിസി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 September 2022

കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ തേടി ഡിടിപിസി


ടൂറിസം ദിനത്തോടനുബന്ധിച്ച്  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ കണ്ടെത്താനും വിലയിരുത്താനും പാനൽ ചർച്ചയും വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണവും നടത്തി. കെടിഡിസി ലൂം ലാൻഡ് ഹോട്ടലിൽ നടന്ന പാനൽചർച്ചയും ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കെവി സുമേഷ് എംഎൽഎ നിർവഹിച്ചു. അസി. കലക്ടർ മിശാൽ സാഗർ ഭരത് അധ്യക്ഷനായി. കണ്ണൂരിലെ വിനോദ സഞ്ചാരവും അക്കാദമിക കാര്യങ്ങളും, ജില്ലയിലെ ആതിഥ്യ മേഖലകൾ, ജലസാഹസികത, മാധ്യമങ്ങളും വിനോദയാത്രകളുടെ പ്രോത്സാഹനങ്ങളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ പി കെ സൂരജ്, അസി. ടൂറിസ്റ്റ്ഇൻഫർമേഷൻ ഓഫീസർ കെ.സി ശ്രീനിവാസൻ എന്നിവർ വിവിധ പാനൽ ചർച്ചകളിൽ മോഡറേറ്റർമാരായി. കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കെഐടിടിഎസ് ട്രെയിനിങ് കോഡിനേറ്റർ സിപി ബീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡിടിപിസി സെക്രട്ടറിജെ കെ ജിജേഷ് കുമാർ, അഡ്വഞ്ചർ അക്കാദമി സ്പെഷൽ ഓഫീസർ  പി പ്രണീത എന്നിവർ സംസാരിച്ചു. പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം ബീച്ച്, മീൻകുന്ന് ചാൽ ബീച്ച്, പയ്യാമ്പലം പാർക്ക്‌, ചൂട്ടാട് ബീച്ച്, പാലക്കാട്‌ സ്വാമി മഠം പാർക്ക്‌, തലശ്ശേരി പീർ റോഡ്, ജവഹർ ഗട്ട് തലശ്ശേരി, സീ പാത്ത് വേ, ഡോ. ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം തലശ്ശേരി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങളിൽ ശുചികരണപ്രവർത്തനങ്ങളും നടത്തി. വിവിധ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.



Post Top Ad