പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാരിന്റെ നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എല്‍. തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന തൊഴിലിനൊപ്പം പഠനം എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാര്‍ഥികള്‍ക്ക് ജോലിയോടൊപ്പം ബിറ്റ്സ് പിലാനി, ശസ്ത്ര തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിക്കും. ടാറ്റ കമ്പനിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത: പന്ത്രണ്ടാം ക്ലാസ്, പ്ലസ് ടു ഏതെങ്കിലും ബ്രാഞ്ച്, ഗ്രൂപ്പ് 2021-ലോ 2022-ലോ 2022ലോ പാസായ പെണ്‍കുട്ടികള്‍ മാത്രം.എച്ച്.സി.എല്‍. കമ്പനിയില്‍ അപേക്ഷിക്കാന്‍-2021/2022ല്‍ കണക്ക്/ബിസിനസ് മാത്തമാറ്റിക്സ് ഒരു വിഷയമായി 60 ശതമാനം മാര്‍ക്കോടുകൂടി 12-ാം ക്ലാസ്, പ്ലസ് ടു തത്തുല്യ കോഴ്സ് പാസായവര്‍.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും https://knowledgemission.kerala.gov.in/login-jobseeker.jsp, ഫോണ്‍-0471 2737883.
Friday 30 September 2022
പ്ലസ് ടൂ പാസായവര്‍ക്ക് തൊഴിലിനൊപ്പം ഉന്നത പഠനം
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news