പ്ലേ സ്റ്റോറില്‍ ഇനി നിയമപരമായ ലോണ്‍ ആപ്പുകള്‍ മാത്രം, വ്യാജനെ തുരത്തും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 9 September 2022

പ്ലേ സ്റ്റോറില്‍ ഇനി നിയമപരമായ ലോണ്‍ ആപ്പുകള്‍ മാത്രം, വ്യാജനെ തുരത്തും

  നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 


വൈറ്റ് ലിസ്റ്റ് എന്ന പേരില്‍ പട്ടിക തയ്യാറാക്കുന്ന മുറയ്ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പരിശോധിച്ച് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ ലഭ്യമല്ല എന്ന് കേന്ദ്ര ഐടി മന്ത്രാലയം ഉറപ്പാക്കാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.


നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ ഇരകളാവുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.


നിയമവിരുദ്ധമായി ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ധനമന്ത്രി ആശങ്ക രേഖപ്പെടുത്തി. കള്ളപ്പണം വെളുപ്പില്‍, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ മറവില്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 


ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ വായ്പ നല്‍കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വ്യാജ ലോണ്‍ ആപ്പുകള്‍ ലോണ്‍ അനുവദിക്കുന്നത്. വായ്പ തിരിച്ചു പിടിക്കുന്നതിന് നിയമവിരുദ്ധ മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഉപഭോക്താവിനെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇവര്‍ നടത്തി വരുന്നത്. ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന ഘട്ടത്തില്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2000 വ്യാജ ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചിരുന്നു.Post Top Ad