വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളജില്‍ സി.ഡി.റ്റി.പി സ്‌കീം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 30 September 2022

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളജില്‍ സി.ഡി.റ്റി.പി സ്‌കീം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 


വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ കമ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് സ്‌കീം (സി.ഡി.റ്റി.പി സ്‌കീം) പ്രകാരമുള്ള വിവിധ കോഴ്‌സുകള്‍ കോളേജ് ക്യാമ്പസിലും തിരുവനന്തപുരം ജില്ലയിലുള്ള എക്സ്റ്റന്‍ഷന്‍ സെന്ററുകളിലും ഒക്ടോബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്നു. പട്ടികജാതി / പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍, പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍, ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അനൗപചാരിക നൈപുണ്യ വികസന പരിശീലനം നല്‍കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ഭാരത സര്‍ക്കാരിന് കീഴിലെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങുന്നു. ഈ സൗജന്യ കോഴ്‌സില്‍ പങ്കെടുക്കാന്‍ താതപര്യമുള്ളവര്‍ക്ക് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ സി.ഡി.റ്റി.പി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.വെഞ്ഞാറമൂട് സമന്വയ സാംസ്‌കാരിക കേന്ദ്രം & ലൈബ്രറി, ശ്രീവരാഹം വനിത സമിതി സൗത്ത് ഫോര്‍ട്ട്, ചിറ്റിയൂര്‍ക്കോട് അങ്കന്‍വാടി മലയിന്‍കീഴ്, സന്ദീപനി സേവാ ട്രസ്റ്റ് കുളത്തറ കാലടി, നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി പറണ്ടോട്, ശ്രദ്ധ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ മെന്റലി ചലഞ്ഞ്ഡ് വെസ്റ്റ് ഫോര്‍ട്ട്, നിലമേല്‍ എസ്.സി കോളനി ചെറുകോട് വിളപ്പില്‍, ലക്ഷ്മി എന്‍ മേനോന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ വിമന്‍ എംപര്‍മെന്റ് മുടവന്‍മുകള്‍, സ്ത്രീശക്തി മഹിളാ സമാജം എടശേരി ചെല്ലാംകോട് നെടുമങ്ങാട്, ആര്യനാട് ഗ്രാമപഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആര്യനാട് എന്നീ എക്സ്റ്റന്‍ഷന്‍ സെന്ററുകളിലും വിവിധ കോഴ്‌സുകള്‍ ഇതോടൊപ്പം ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും അതാത് എക്‌സ്റ്റന്‍ഷന്‍ സെന്ററുകളില്‍ ലഭ്യമാണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

00:00
00:00 / 03:55
Copy video url
Play / Pause
Mute / Unmute
Report a problem
Language
Share
Vidverto Player



Post Top Ad