തെരുവ് നായ ആക്രമണം തുടർക്കഥ; മലപ്പുറത്ത് എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 September 2022

തെരുവ് നായ ആക്രമണം തുടർക്കഥ; മലപ്പുറത്ത് എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല


 തെരുവ് നായ ആക്രമണം തുടരുമ്പോഴും മലപ്പുറം ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എബിസി പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് ജില്ല. പദ്ധതി നടപ്പാക്കാൻ പുതിയ ഏജൻസിയെ കണ്ടെത്താനാളള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.ഓരോ പ്രദേശത്തെയും നായകളുടെ എണ്ണമനുസരിച്ച്, രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന നിലയിൽ കെട്ടിടസൗകര്യങ്ങളാണ് വേണ്ടത്. ഡോഗ് റൂൾസ് സ്റ്റാന്റേഡ് ഓപ്പറേറ്റിങ്‌ പ്രൊസീജർ എന്ന നിയമവും പാലിക്കണം. നിർമിക്കുന്ന കെട്ടിടത്തിൽ ശസ്ത്രക്രിയാമുറി, നായ്ക്കളെ പാർപ്പിക്കാനും പരിചരിക്കാനുമുള്ള സംവിധാനം, സിസിടിവി, എന്നിവയെല്ലാം വേണം.10 നായകളുടെ ഓപ്പറേഷൻ നടത്താൻ 50 കൂടുകൾ ആവശ്യമുണ്ട്. നിലവിൽ ഇവയൊന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന ജില്ലയിലില്ല. പുതിയ കെട്ടിടം നിർമിക്കുക പ്രായോഗികവുമല്ല. ഏതെങ്കിലും ഒഴിവുള്ള കെട്ടിടങ്ങൾ കണ്ടെത്തിയാലും ഈ സൗകര്യങ്ങളെല്ലാം ഒരുക്കുമ്പോഴേക്ക് പദ്ധതി വൈകാനും സാധ്യതയുണ്ട്.

Post Top Ad