കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂറോളം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 26 September 2022

കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂറോളം

 


ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് ഓടിക്കയറുകയായിരുന്നു.ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. കൃഷിയാവശ്യങ്ങള്‍ക്കായി സ്ഥലത്തെത്തിയതാണ് സജി. ഈ സമയത്താണ് ആനക്കൂട്ടത്തിന്റെ പാഞ്ഞുവരവ്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടിയാനകളും കൂട്ടത്തിലുണ്ടായിരുന്നു. ഓടിരക്ഷപെടാനുള്ള വഴി കാണാതായതോടെയാണ് സജി മരത്തിന് മുകളില്‍ കയറിയിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാത്തതോടെയാണ് ഒന്നരമണിക്കൂറിലധികം മരത്തിന് മുകളില്‍ കയറിയിരുന്നത്. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്. ഒടുവില്‍ നാട്ടുകാരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയത്.

Post Top Ad