പയ്യന്നൂർ: വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ധീര ജവാൻമാർക്ക് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സിൻ്റെ നേതൃത്വത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. കെ എസ് ആർ ടി സി ബസ്റ്റാൻ്റിന് സമീപം നടന്ന സ്വീകരണ പരിപാടിയിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ കെ ലളിത സൈനികരെ മൊമെൻ്റൊ നൽകി ആദരിച്ചു. ദിലീപ് പി എരമം, മുരളീധരൻ കോറോം, ശ്രീജിത്ത് കോറോം, സ്വരാജ് ആലക്കാട് എന്നിവർക്കാണ് കൂട്ടായ്മ സ്വീകരണം ഒരുക്കിയത്. കൂട്ടായ്മയുടെ ട്രഷറർ സുരേഷ് പലേരി, ഷിമോദ് ടി പി, രാജു പാടിച്ചാൽ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മാസവും സർവീസിൽ നിന്നും വിരമിച്ച് നാട്ടിലെത്തുന്ന സൈനികർക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാറുണ്ട്.