തൃശൂർ മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം; കൊല്ലം സ്വദേശി പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 September 2022

തൃശൂർ മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം; കൊല്ലം സ്വദേശി പിടിയിൽ

 


തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ആഗസ്റ്റ് 29ന് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കൽസിലാണ് കവർച്ച നടന്നത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്തു. മേശയിലുണ്ടായിരുന്ന ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.ഈ ചുവടുപിടിച്ചാണ് കൊല്ലം കൊട്ടാരക്കര കോട്ടാത്തല രാജേഷ് എന്നറിയപ്പെടുന്നകരിക്കത്ത് പുത്തൻവീട്ടിൽ 40 വയസ്സുള്ള അഭിലാഷിനെ പിടികൂടിയത്. നൂറിലേറെ മോഷണ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ മോഷണം നടന്ന മെഡിക്കല്‍ ഷോപ്പിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.


Post Top Ad