തലശ്ശേരി: മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായ യുവതിയെ സ്വകാര്യ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി പരാതിയിൽ അധ്യാപകനെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. വയനാട് സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് തലശ്ശേരിയിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ സുരേഷ് ബാബുവിനെതിരെ ബലാൽസംഗത്തിന് തലശ്ശേരി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് കണ്ണവം കോളയാട് വെച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിയെഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ആഗസ്ത് എട്ടിന് വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് അധ്യാപകൻ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്നാണ് പരാതിയുമായി പോലീസിൽ എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.