ആറളംഫാം ഒൻപതാം ബ്ലോക്കിൽ പൂക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാത്രി ഒൻപതാം ബ്ലോക്കിൽ വച്ചാണ് സംഭവം കാട്ടാന ആക്രമിച്ച് വഴിയിൽ കിടന്നയാളെ ഫോറസ്റ്റിന്റെ ആർ ആർടീം ആണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കാളികയം കോളനിയിലെ വാസു (37) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം. സരോജിനി -ഗോവിന്ദൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ.മക്കൾ: വിനില, വിനിഷ, വിനീത്, വിനീത. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്കു മാറ്റി.