സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് കിറ്റ് വിതരണം; നടപടികള്‍ തുടങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 12 September 2022

സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് കിറ്റ് വിതരണം; നടപടികള്‍ തുടങ്ങി

 


സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളില്‍ എത്തിയവര്‍ക്ക് കിറ്റ് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു. ഇങ്ങനെ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് കിറ്റ് എത്തിച്ചു നല്‍കുക. ഏത് റേഷന്‍കടകളില്‍നിന്നും കിറ്റ് വാങ്ങാന്‍ സൗകര്യമുണ്ടായിരുന്നതിനാല്‍ ചില മേഖലകളിലാണ് ഇത്തരത്തില്‍ ക്ഷാമം നേരിട്ടിരുന്നതായാണ് റേഷന്‍കടക്കാരുടെ വിശദീകരണം.ആഗസ്ത് 23 മുതല്‍ സെപ്തംബര്‍ ഏഴുവരെയായിരുന്നു കിറ്റ് വിതരണം. അതേസമയം അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ കിറ്റുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായാണ് വകുപ്പിന്റെ വിലയിരുത്തല്‍. ടോക്കണുകള്‍ റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ചശേഷമാകും ഇനി കിറ്റുകള്‍ നല്‍കുക. എത്ര ടോക്കണ്‍ നല്‍കിയിട്ടുണ്ടെന്ന് കണക്ക് ഭക്ഷ്യവകുപ്പ് ശേഖരിച്ചുവരികയാണ്.87.25 ലക്ഷം കിറ്റുകളാണ് രണ്ടുഘട്ടങ്ങളിലായി സപ്ലൈകോ തയ്യാറാക്കിയത്. 8569583 പേര്‍ കിറ്റ് വാങ്ങി. 9288126 റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് സാഹചര്യം നിലനിന്ന കഴിഞ്ഞവര്‍ഷം 8692064 പേര്‍ ഓണക്കിറ്റ് വാങ്ങിയിരുന്നു. ആ വര്‍ഷം 50ദിവസം കിറ്റ് വിതരണമുണ്ടായിരുന്നു. ശരാശരി 87 ലക്ഷംപേര്‍ ഓണക്കിറ്റ് കൈപ്പറ്റാറുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 13 തവണ കിറ്റ് വിതരണം നടന്നപ്പോഴും ഇതായിരുന്നു സ്ഥിതി. പലകാരണങ്ങള്‍കൊണ്ട് ആറുശതമാനം പേര്‍ വാങ്ങാറില്ല. റേഷന്‍കടകളില്‍ മിച്ചമുള്ള കിറ്റുകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി തിരിച്ചെടുക്കും.


Post Top Ad