പാശ്ചാത്യ മാധ്യമങ്ങളുടെ ഓസ്‍കർ സാധ്യതാ പട്ടികയിൽ ഇടംനേടി ആര്‍ആര്‍ആര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 September 2022

പാശ്ചാത്യ മാധ്യമങ്ങളുടെ ഓസ്‍കർ സാധ്യതാ പട്ടികയിൽ ഇടംനേടി ആര്‍ആര്‍ആര്‍


ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ പാൻ-ഇന്ത്യൻ ശ്രദ്ധ നേടിയ എസ് എസ് രാജമൗലിയുടെ സംവിധാനമെന്ന നിലയിൽ റിലീസിന് മുമ്പ് തന്നെ വളരെയധികം ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ആർആർആർ. ബാഹുബലി 2 ന് ശേഷമുള്ള രാജമൗലിയുടെ സിനിമയായതിനാൽ ചിത്രം മാർച്ച് 25ന് വലിയ സ്ക്രീൻ കൗണ്ടുമായാണ് തിയേറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയവും ചിത്രം നേടി. എന്നിരുന്നാലും, ആഗോള സ്വീകാര്യതയുടെ കാര്യത്തിൽ രാജമൗലി പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ചിത്രം എത്തിയിരിക്കുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസായി റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തിന് ഭാഷാപരമായ അതിരുകൾക്കപ്പുറം സ്വീകാര്യത ലഭിച്ചത്. പ്രത്യേകിച്ചും പാശ്ചാത്യലോകത്ത്. ഹോളിവുഡിൽ നിന്നുള്ള നിരവധി സെലിബ്രിറ്റികൾ ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വർഷത്തെ ഓസ്കാർ നാമനിർദ്ദേശങ്ങൾ പടിവാതിൽക്കൽ എത്തിയതിനാൽ, പാശ്ചാത്യ മാധ്യമങ്ങളിലെ സാധ്യതാ പട്ടികയിൽ ആർആർആർ ഇടം നേടി. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പ്രമുഖ അമേരിക്കൻ ചലച്ചിത്ര മാസികയായ വെറൈറ്റിയുടെ ഓസ്കർ പ്രവചന പട്ടിക. ഓസ്കാറിൽ രണ്ട് വിഭാഗങ്ങളിൽ അവാർഡുകൾക്കായി ആർആർആറിന്‍റെ സാധ്യതയിലേക്കാണ് വെറൈറ്റി വിരൽ ചൂണ്ടുന്നത്. അതിലൊന്നാണ് മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം. പ്രേക്ഷകരുടെ പ്ലേലിസ്റ്റുകളിൽ ഇപ്പോഴും ട്രെൻഡിംഗ് ആയ ദോസ്തി എന്ന ഗാനത്തിനാണ് ഇത്. ഹേമചന്ദ്രന്‍റെ വരികൾക്ക് എം.എം.കീരവാണി സംഗീതം പകർന്നിരിക്കുന്ന ഗാനമാണിത്. എവരിവണ്‍ എവരിവെയര്‍ ഓള്‍ ഏറ്റ് വണ്‍സ്, ടോപ്പ് ഗണ്‍ മാവറിക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കൊപ്പം ആർആർആറിലെ ഗാനം വെറൈറ്റിയുടെ പട്ടികയിലുണ്ട്. നേരത്തെ സ്ലംഡോഗ് മില്യണയറിലെ ഗാനത്തിന് ഇതേ പുരസ്കാരം ലഭിച്ചിരുന്നു. എന്നിരുന്നാലും, ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഒരു അവാർഡിന്‍റെ സാധ്യതയും വെറൈറ്റി സൂചിപ്പിക്കുന്നു. മികച്ച അന്താരാഷ്ട്ര കഥാചിത്രത്തിനുള്ള പുരസ്കാരമാണ് മറ്റൊന്ന്. സാന്‍റിയാഗോ മിത്രേയുടെ അര്‍ജന്‍റീന 1985, അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റുവിന്‍റെ ബാര്‍ഡോ, ലൂക്കാസ് ധോണ്ടിന്‍റെ ക്ലോസ്, അലി അബ്ബാസിയുടെ ഹോളി സ്പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ആര്‍ആര്‍ആറിനും വെറൈറ്റി സാധ്യത കാണുന്നത്.



Post Top Ad