കീഴ്പ്പള്ളി സി എച്ച് സി യിൽ സൗജന്യ തിമിര നിർണ്ണയ ക്യാംപും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കീഴ്പ്പള്ളി സി എച്ച് സി യുടെയും കണ്ണൂർ ജില്ല മൊബയിൽ നേത്ര വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്. നൂറ് കണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
തിമിര രോഗം കണ്ടെത്തുന്നവർക്ക് സൗജന്യ ഓപ്പറേഷൻ സൗകര്യവും ഒരുക്കും പരിപാടിയുടെ ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. : പ്രീയാ സദാനന്ദൻ അദ്ധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ട്ടർ ജോഷി ജോസഫ് സ്വാഗതം പറഞ്ഞു. ആറളം പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.സി രാജു . ലേഡി ഹെൽത്ത് ഇൻസ്പെക്ട്ടർ ബീനാ ജോസഫ് , ജിത്തു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മൊബയിൽ നേത്ര വിഭാഗം മേധാവി ഡോ. : സന്ധ്യാ റാം ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. റിപ്പോർട്ട്. : കെ.ബി. ഉത്തമൻ