അറിയപ്പെടാത്ത കണ്ണൂരിന്റെ ചരിത്ര രചന - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 September 2022

അറിയപ്പെടാത്ത കണ്ണൂരിന്റെ ചരിത്ര രചന


കണ്ണൂർ: സൈമൺ കമ്മീഷന് സ്വീകരണം നൽകാൻ തീരുമാനിച്ച ഹാളിൽ സൈമൺ കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച കണ്ണൂരിന്റെ ചരിത്രം പുതു തലമുറക്കറിയില്ല. 1928ലാണ് ആനന്ദമന്ദിരം ഹാളിൽ കണ്ണൂർ മുൻസിപ്പൽ ചെയർമാൻ റാവു സാഹെബ് കെ ചന്ദന്റെ നേതൃത്വത്തിൽ സൈമൺ കമ്മീഷന് സ്വീകരണം നൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നത്. അന്നത്തെ കണ്ണൂർ നഗരത്തിലെ ഭരണാധികാരികൾ ബ്രീട്ടീഷ് പക്ഷപാതികളായിരുന്നു. വിവരം അറിഞ്ഞ ദേശീയ വാദികൾ എത്തി യോഗം അലങ്കോലമാക്കി. സൈമൺ കമ്മീഷനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം എടുത്താണ് യോഗം പിരിഞ്ഞത്. സ്വാതന്ത്ര്യ സമരസേനാനികളായ എസ്‌കെ കോബ്രബെയിലിന്റെയും പാമ്പൻ മാധവന്റെയും നേതൃത്വത്തിലാണ് യോഗം അലങ്കോലപ്പെടുത്തിയത്. കണ്ണൂർ നഗരത്തിന്റെ എഴുതപ്പെടാത്ത ചരിത്രം തയ്യാറാക്കുകയാണ്. എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ ഓണം ബുക്ക് ഫെസ്റ്റിന്റെ ഭാഗമായാണ് ചരിത്ര സെമിനാർ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രമായിരുന്നു കണ്ണൂർ നഗരവും പരിസര പ്രദേശങ്ങളും. കണ്ണൂർ കോർപ്പറേഷൻ പരിധി കേന്ദ്രീകരിച്ചാണ് ചരിത്ര രചന നടത്തുന്നത്. ചരിത്ര സെമിനാർ വിഷയാവതരണം നടത്തി ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്‌സ് യൂനിയൻ ജില്ലാ സെക്രട്ടറി കെ പ്രഭാകരൻ വിഷയാവതരണം നടത്തി. മൊയാരത്ത് ജനാർദ്ധൻ, സി സത്യൻ, ഇ കെ സിറാജ്, ആർ ഉല്ലാസൻ എന്നിവർ സംസാരിച്ചു. പി കെ ബൈജു ക്രോഡീകരിച്ച് സംസാരിച്ചു.




Post Top Ad