പാക് ചാര സംഘടന ഐഎസ്ഐയുമായി ബന്ധപ്പെട്ട് ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഡല്‍ഹി , പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നീ നാല് സംസ്ഥാനങ്ങളില്‍ ആയാണ് 60 ഇടങ്ങളില്‍ റെയ്ഡ്. സിദ്ദു മൂസെവാല കൊലക്കേസില്‍ ഉള്‍പ്പെട്ട ലോറന്‍സ് ബിഷ്ണോയ്, നീരജ് ഭവാന എന്നീ രണ്ട് ഗൂണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.ഈ രണ്ട് ഗൂണ്ട സംഘങ്ങള്‍ക്കും ഐഎസ്ഐ യുമായി അടുത്ത ബന്ധം ഉണ്ടെന്നും സംഘടനയുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംഘങ്ങളെ ഉപയോഗിക്കുന്നതായും എന്‍ഐഎയുടെ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു.കേന്ദ്ര തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ഗൂഢാലോചന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡുകള്‍ നടക്കുന്നത്. ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകള്‍, ഒളിത്താവളങ്ങള്‍, ജയിലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക പരിശോധന നടക്കുന്നത്.കഴിഞ്ഞ മാസം തീവ്രവാദ കുറ്റം ചുമത്തി ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് നടപടിക്ക് ഉത്തരവിട്ടത്.