പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് നായ കടിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 29 September 2022

പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് നായ കടിച്ചു

 


പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അകത്തുവച്ചാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ വാസവൻ്റെ മകളായ അപർണയെ നായ കടിച്ചത്. കടിയേറ്റ അപർണയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകാതെ ആശുപത്രി ജീവനക്കാർ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്.പൂച്ച കടിച്ചതിൻ്റെ സെക്കൻഡ് ഇഞ്ചക്ഷൻ എടുക്കാനായാണ് ആശുപത്രിയിൽ എത്തിയത്. അപർണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. ഇത് കണ്ട് ആശുപത്രി ജീവനക്കാർ അകത്ത് ഓടിക്കയറി വാതിലടച്ചു. രക്തം തുടയ്ക്കുന്നതിനായി ചുരിദാർ മുറിയ്ക്കാൻ കത്രിക ചോദിച്ചിട്ടുപോലും അവർ തന്നില്ല. അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കിയത് എന്ന് വാസവൻ പറയുന്നു.വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയാണ് അപർണ. കാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കുന്ന നായ അല്ലെന്നും ആശുപത്രി ജീവനക്കാർ പറയുന്നു. ഇപ്പോൾ ചികിത്സയ്ക്കുവേണ്ടി അപർണയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നാണ് പെൺകുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്.

Post Top Ad