ശ്രീകണ്ഠപുരം നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 29 September 2022

ശ്രീകണ്ഠപുരം നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.


 ശ്രീകണ്ഠപുരം: 2022 - 23 വർഷത്തെ ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക വരുത്തിയ  ശ്രീകണ്ഠപുരം നഗര സൗന്ദര്യവല്‍ക്കരണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന്  ടെണ്ടര്‍ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച കോടിക്കണ്ടി ഗ്രൂപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്താതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.നിയോജക മണ്ഡലത്തിന്റെ ആസ്ഥാനവും നിരവധി ജനങ്ങൾ വന്നുപോകുന്നതുമായ ശ്രീകണ്ഠാപുരം ടൗണിന്റെ നവീകരണം പ്രദേശവാസികളുടെ നിരന്തരമായ ആവശ്യമായിരുന്നു.  ശ്രീകണ്ഠാപുരം നഗരത്തിൽ മഴക്കാലത്ത് ഒഴുകിയെത്തുന്ന മഴവെള്ളം പൂർണമായും ഒഴുക്കിക്കളയുന്നതിനുള്ള ഡ്രൈനേജ് സംവിധാനം, കാൽനട യാത്രക്കാരുടെ സുരക്ഷിതമായ യാത്രക്കായി ടൈൽ വിരിച്ച നടപ്പാതയും, അതിന് സംരക്ഷണത്തിനായി മുഴുവൻ നീളത്തിൽ കൈവരി  സ്ഥാപിക്കലും, റോഡിനും ഡ്രൈനേജിനും ഇടയിലുള്ള ഭാഗത്ത് മുഴുവനായും ഇന്റർലോക്ക്  വിരിച്ച് ചെളിയാകുന്നത് തടയുവാനും, ഭംഗി വർദ്ധിപ്പിക്കുവാനും, കൂടെ നിലവിലുള്ള മരങ്ങൾക്ക് ചുറ്റും കല്ല് കൊണ്ട് കെട്ടി അതിനെ ഇരിപ്പിടമാക്കി മാറ്റുവാനും തുക വകയിരിത്തിയിട്ടുണ്ട്. കൂടാതെ ടേക്ക് - എ – ബ്രേക്കിനു സമീപം ഓപ്പണ്‍ ,സ്റ്റേ‍ജ‍ും, ഇരിപ്പിടങ്ങളും, രാത്രികാലങ്ങളില്‍ നഗരത്തെ മനോഹരമാക്കുന്നതിനും, സ്ത്രീകളുടേയും മറ്റ് യാത്രക്കാരുടേയും സുരക്ഷയ്ക്കായും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

Post Top Ad