തൊഴിൽസഭ: ജില്ലാതല പരിശീലനം നൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 September 2022

തൊഴിൽസഭ: ജില്ലാതല പരിശീലനം നൽകി


കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ റിസോഴ്‌സ്‌പേഴ്‌സൺമാർക്കായി തൊഴിൽ സഭ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. നാല് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് പിണറായിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും.  തൊഴിൽ രഹിതർക്കായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലത്തിലാണ് സഭകൾ ചേരുക. ഇതിലൂടെ തൊഴിൽ നേടാനും സംരംഭങ്ങൾ തുടങ്ങാനും ആവശ്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകും. റിസോഴ്‌സ് പേഴ്‌സൺമാരാണ് ഇതിന്റെ കോ-ഓർഡിനേഷൻ നിർവ്വഹിക്കുക. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷത വഹിച്ചു. നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. നോളജ് ഇക്കണോമി മിഷനും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ കെ കെ ഇ എം പ്രോഗ്രാം മാനേജർ സിബി അക്ബറലി, തൊഴിൽ സഭയിൽ ഫെസിലിറ്റേറ്ററുടെ പ്രാധാന്യം എന്ന വിഷയത്തിൽ കെ കെ ഇ എം പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, കുടുംബശ്രീ മാസ്റ്റർ ആർ പിമാരായ അഖില സന്തോഷ്, പി ബവിത എന്നിവർ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം സുർജിത്ത്, കില ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്‌നാകരൻ, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ജുബിൻ, എം രേഷ്മ എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃക തൊഴിൽ സഭയും നടന്നു.



Post Top Ad