പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 29 September 2022

പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ

 


ക്ലാസ് മുറിക്കുള്ളിൽ പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പരാതി. 6 വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് പ്രകോപിതരായ മാതാപിതാക്കൾ കുറ്റാരോപിതനായ അധ്യാപകൻ്റെ മുഖത്ത് കറുത്ത മഷി ഒഴിക്കുകയും, ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഗവൺമെന്റ് മിഡിൽ സ്‌കൂൾ അധ്യാപകനായ പ്രേം കുമാർ പോദ്ദാറാണ് ഗുരുശിഷ്യ ബന്ധത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്.സ്‌കൂളിൽ പഠിക്കുന്ന 5-6 പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് ഗ്രാമവാസികൾ ബുധനാഴ്ച പ്രതിക്കെതിരെ രേഖാമൂലം പരാതി നൽകി. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് നാട്ടുകാർ യോഗം ചേർന്ന് ഇയാളെ ശിക്ഷിക്കാൻ തീരുമാനിച്ചു. വൻതോതിൽ സ്ത്രീകൾ കൂട്ടത്തോടെ എത്തി പ്രേം കുമാറിനെ പിടികൂടുകയും മുഖത്ത് മഷി പുരട്ടുകയും ചെരുപ്പ് മാലയിടുകയും ചെയ്തു. പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബരാജംഡ ഒപി ഉപരോധിച്ചു.വിവരമറിഞ്ഞ് ബരാജംഡ ഒപി പൊലീസ് സ്ഥലത്തെത്തി പ്രതിയായ അധ്യാപകനെ ജനക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിഷേധത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ത്രീകളെ സമാധാനിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Post Top Ad