സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ക്ഷണമില്ല; ഗവർണർ അട്ടപ്പാടിയിലേക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 September 2022

സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ക്ഷണമില്ല; ഗവർണർ അട്ടപ്പാടിയിലേക്ക്


 കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അട്ടപ്പാടിയിലേക്ക്. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം. സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ രാജ്ഭവൻ അതൃപ്‌തി അറിയിച്ചു.സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം.അതേസമയം ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഞായറാഴ്ച വൈകീട്ട് ഗവർണർ അട്ടപ്പാടിയിലേക്ക് പുറപ്പെട്ടു. 18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തു.

Post Top Ad