കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം - മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 9 September 2022

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം - മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ



ഇരിട്ടി: കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം. തൊഴിലാളിക്ക് മർദ്ദനമേറ്റു.  കോളിക്കടവിലെ കള്ള് ഷാപ്പ് തൊഴിലാളി പി. പി. രവീന്ദ്രനെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകൾ ഷാപ്പിൽ കയറി മർദ്ദിച്ചത്. അക്രമികൾ ഷോപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു.  ഇതിൽ പ്രതിഷേധിച്ച് സിഐടിയു കള്ള് ചെത്ത് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കോളിക്കടവ് ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.


കഴിഞ്ഞദിവസം രാത്രി എത്തിയ സംഘമാണ് കോളിക്കടവ് കള്ളുഷോപ്പിൽ അക്രമം നടത്തിയത്. ഇവർ കള്ള് ഷാപ്പ് തൊഴിലാളി പി. പി. രവീന്ദ്രനെ ഷാപ്പിൽ കയറി മർദ്ദിക്കുകയും ഷാപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു. അക്രമത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഇരിട്ടി റേഞ്ച് കള്ള്ച്ചെത്ത് തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കോളിക്കടവ് ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. റേഞ്ച് സെക്രട്ടറി എൻ. ഐ. സുകുമാരൻ, കെ. പി. വിജയൻ, കെ. രമേശൻ, വി. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



Post Top Ad