സിവിൽ സർവ്വീസ് സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 26 September 2022

സിവിൽ സർവ്വീസ് സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു


സിവിൽ സർവ്വീസ് പരിശീലനത്തിന്റെ ഭാഗമായി ഗ്രാമപഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെത്തിയ ഏഴംഗ സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. ഗ്രാമപഠനത്തിനായി സംഘം കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത പ്രദേശമാണ് കൊട്ടിയൂർ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ജനസംഖ്യ, ജനസാന്ദ്രത തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ജനങ്ങളുടെ ജീവിതനിലവാരം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം, ആരോഗ്യം, ശുചിത്വം, പ്രകൃതി ദുരന്തം, ആദിവാസി മേഖലകൾ, കുടുംബശ്രീ തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും പഞ്ചായത്ത് ഓഫീസിന്റെയും ഭരണസമിതിയുടെയും പ്രവർത്തനങ്ങൾ, വരുമാന മാർഗങ്ങൾ, മറ്റ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ ഇടങ്ങൾ സംഘം സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽക്കാണും. ജനങ്ങളുമായി ആശയവിനിമയം നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ബാച്ച് സിവിൽ സർവ്വീസ് ഓഫീസർമാരാണ് പഠനം നടത്തുന്നത്. ഗ്രാമീണ ജീവിതത്തെക്കുറിച്ചും അവരുടെ സംസ്‌കാരത്തെക്കുറിച്ചും വികസന പ്രക്രിയയെക്കുറിച്ചും ഗ്രാമീണ സമൂഹങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമാണ് പഠനം. റോജ എസ് രാജൻ, രജിത് കുമാർ ഗുപ്ത, വിവേക് തിവാരി, റോഹൻ കേശൻ, ശ്രേയ ശ്രീ, സമീർ കുമാർ ജെന, ആശിഷ് എന്നിവരാണ് സംഘത്തിലുള്ളത്.

കേരളത്തിൽ കണ്ണൂരിന് പുറമെ പാലക്കാട് ആണ് പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, സെക്രട്ടറി  കെ കെ സത്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.Post Top Ad