കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; അവ്യക്തത തുടരുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 11 September 2022

കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; അവ്യക്തത തുടരുന്നു

 കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ


വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം. കടലിൽ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് വെടിയേറ്റ് ആറ് ദിവസത്തിനിപ്പുറവും വെടിയുതിർത്തത് ആര് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. സംഭവ ദിവസം ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അന്വേഷണം നീങ്ങുന്നത്. എന്നാൽ പരിശീലനം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാവിക സേന ഇതുവരെ വിവരങ്ങൾ കൈമാറിയിട്ടില്ല. ഉദ്യോഗസ്ഥരുടെ അനുവാദവും പ്രോട്ടോക്കോളും പാലിക്കണം എന്നാണ് നാവികസേനയുടെ വിശദീകരണം. വെടിയുണ്ട തങ്ങളുടെത് അല്ലെന്ന നിലപാടിലാണ് നാവികസേന. എന്നാൽ വെടിയുണ്ട നാവികസേനയുടെ തന്നെ അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ ബാലിസ്റ്റിക്ക് പരിശോധന റിപ്പോർട്ട് ഉൾപെടെ ലഭിച്ചാൽ മാത്രമേ പൊലിസിനും അന്വേഷണം ഇനി മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയു.



Post Top Ad