വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 September 2022

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി

 


റിയാദ്: സൗദി അറേബ്യയിൽ വ്യവസ്ഥകൾക്ക് വിധേയമായി കമ്പനികൾക്കും വ്യക്തികൾക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി നല്‍കുന്നു. സംഭാവന ശേഖരണത്തിന് ലൈസൻസ് ലഭ്യമാക്കിയും സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടം സാധ്യമാക്കിയുമാണ് അനുമതി നല്കുക. നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറാണ് നടപടികളാരംഭിച്ചത്.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ട് സംഭാവനകൾ സ്വീകരിക്കുന്നതിന് സ്വദേശികളായ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നല്‍കുന്നതിനാണ് നീക്കമാരംഭിച്ചത്.

നാഷനൽ സെന്റർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറാണ് നടപടികള്‍ ആരംഭിച്ചത്. ലൈസൻസ് അനുവദിച്ചും സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടം സാധ്യമാക്കിയും വ്യവസ്ഥാപിതമായ മാർഗത്തിൽ ധനസമാഹരണം സാധ്യമാക്കുകയാണ് ലക്ഷ്യം, പ്രത്യേക ലൈസൻസ് നേടുന്നതോടെ കമ്പനികൾക്കും വ്യക്തികൾക്കും ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയും. ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക.

വിദേശങ്ങളിൽനിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും നേടിയിരിക്കണം. പണമായി സംഭാവനകൾ സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും.എന്നാൽ വിദേശത്തുള്ള ഏജൻസികൾക്കും വ്യക്തികൾക്കും സംഭാവന വിതരണം ചെയ്യുന്നതിന് സമ്പൂർണ വിലക്ക് തുടരും



Post Top Ad