അഴിമതിക്കാരെ പൂട്ടാനുള്ള പ്രവർത്തന മികവിന് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 29 September 2022

അഴിമതിക്കാരെ പൂട്ടാനുള്ള പ്രവർത്തന മികവിന് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍



ഇരിട്ടി: ജില്ലയിലെ സർക്കാർ ഓഫിസുകളിലെ അഴിമതി തുടച്ചു നീക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുമുള്ള മാതൃകാപരമായ മികച്ച പ്രവർത്തനം പരിഗണിച്ച് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചു. ആർ ടിഓഫിസ്, എക്സൈസ് വകുപ്പ് ,തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തിയ അന്വോഷണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആറോളം കേസുകൾ വെളിച്ചത്തു കൊണ്ടുവരികയും അഴിമതിക്കാരായ ഏഴോളം ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്ത അന്വേഷണത്തിലും ആർടി ഓഫിസ്, എക്സൈസ് ഓഫിസ് റെയ്ഡിൽ കൈക്കൂലിയിനത്തിൽ ഒരു ലക്ഷത്തോളം രൂപ പിടികൂടിയ സംഭത്തിലെ അന്വേഷണ മികവിനാണ് ബാബുപെരിങ്ങോത്തിനെഡി.ജി.പിയുടെ  പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.മികച്ച കുറ്റാന്വേഷണ മികവിന് 2012 ലും ബാബു പെരിങ്ങേത്തിന് ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.നിലവിൽ ദേശീയ അന്വോഷണ ഏജൻസി ഉദ്യോഗസ്ഥനായ എ.പി.ഷൗക്കത്തലി ആഭ്യന്തര സുരക്ഷ വിഭാഗം ഡിവൈഎസ്പിയായിരിക്കെ അതേ വിഭാഗത്തിൽ സി.ഐയായി ബാബു പെരിങ്ങേത്ത് ഉൾപ്പെട്ട സംഘം അന്വേഷിച്ച പ്രമാദമായ മഞ്ചേരി മുസ്തഫ കേസ് തെളിയിച്ച് ആറ് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന കേസന്വേഷണ മികവിന് അന്നത്തെ ഡിവൈഎസ്പി എ.പി.ഷൗക്കത്തലിക്കും സി.ഐ.ബാബു പെരിങ്ങേത്തിനുംകേസന്വേഷണ മികവിന് ബാഡ്ജ് ഓഫ് ഹോണർ

പുരസ്ക്കാരം ലഭിച്ചിരുന്നു.ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം നേടിയ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ കണ്ണൂർ ഡി വൈ എസ് പി ശ്രീ. ബാബു പെരിങ്ങേത്തിന്അഭിനന്ദനങ്ങൾ...

Post Top Ad