മാഹി പന്തക്കലിൽ മാരകമയക്കുമരുന്നായ എം ഡി എം എ,കഞ്ചാവ് എന്നിവയുമായി മൂന്നുപേർ പിടിയിൽ. ഉപയോഗിക്കുന്നവരിൽ കൂടുതലും വിദ്യാർത്ഥികളെന്ന് പിടിയിലായവരുടെ വെളിപ്പെടുത്തൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 18 September 2022

മാഹി പന്തക്കലിൽ മാരകമയക്കുമരുന്നായ എം ഡി എം എ,കഞ്ചാവ് എന്നിവയുമായി മൂന്നുപേർ പിടിയിൽ. ഉപയോഗിക്കുന്നവരിൽ കൂടുതലും വിദ്യാർത്ഥികളെന്ന് പിടിയിലായവരുടെ വെളിപ്പെടുത്തൽ


മാഹി: മാഹിയിലും അയൽപ്രദേശങ്ങളിലും മയക്കുമരുന്നും, കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ്പി ദീപിക ഐ പി എസിന്റെ  നിർദ്ദേശാനുസരണം  മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്  രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ഇന്നലെ ഇടയിൽപ്പീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് കഞ്ചാവും , എം ഡി എം എ യുമായി  രണ്ട് പേരെ  പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളൂർ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദ് (27)നെയും, തലശ്ശേരി ജൂബിലി റോഡിലെ എം അൽത്താഫിനെ (41) യുമാണ് പോലീസ് സംഘത്തിലുള്ള SI ജയരാജ്‌, ASI മാരായ മനോജ്‌ കുമാർ, മഹേഷ്‌, കോൺസ്റ്റബിൾ വിനീത്, എന്നിവർ സാഹസികമായി ഓടിച്ചു പിടികൂടിയത്. മാഹി സി ഐ ശേഖറിന്റെയും ,പന്തക്കൽ എസ് ഐ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദിവസങ്ങളായുള്ള അന്വേഷണത്തിനും നീരീക്ഷണത്തിനുമൊടുവിലാണ്  ഇവരെ പോലീസ് വലയിലാക്കിയത്. ഇവരിൽ നിന്നും 0.380ഗ്രാം എം ഡി എം എ യും , 40 ഗ്രാം കഞ്ചാവും പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രതികളുടെ സംഘത്തിൽപ്പെട്ട തളിപ്പറമ്പ് പന്നിയൂർ സ്വദേശി മുഹമ്മദ് ഫർദീസിനെ [21]മംഗലാപുരത്തെ കങ്കനാടിയിലെ താമസ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ്, എം ഡി എം എ തൂക്കം നോക്കാനുപയോഗിഒരു മിനി ഡിജിറ്റൽ വെയിംഗ് മെഷീൻ, എം ഡി എം എ സൂക്ഷിച്ചു കടത്താനുപയോഗിക്കുന്ന നമ്പർ ലോക്ക് കേറി ബോക്സ് ,ലഹരി സാധനങ്ങൾ ഉപയോഗിക്കുന്ന സ്മോക്കിംഗ് ബോങ് പൈപ്പ്  തുടങ്ങിയവ പിടികൂടി. ഇയാൾ  എക്സൈസ് വകുപ്പ് തളിപ്പറമ്പിൽ രജിസ്റ്റർ ചെയ്ത മുൻ NDPS കേസിലെ പ്രതിയാണ്. പ്രതികളിൽ നിന്നും   മൊത്തം 0.380 ഗ്രാം എംഡിഎംഎയും 60 ഗ്രാം കഞ്ചാവും  പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിലാണ് മയക്ക് മരുന്ന് കൂടുതലായും വിതരണം ചെയ്തതെന്ന് പിടിയിലായവർ പറഞ്ഞു. ഇവരുപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് മാഹിയിൽ എംഡിഎംഎ പിടികൂടുന്നത്.  മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖർ, പന്തക്കൽ എസ് ഐ പി.പി.  ജയരാജ്,  എ എസ് ഐ മനോജ് കുമാർ,  എ എസ് ഐ മഹേഷ്,  ക്രൈം സ്ക്വാഡ് എ എസ് ഐ കിഷോർ കുമാർ, പി സി ശ്രീജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ തുടർ പൊലീസ് സംഘത്തിലുണ്ടായത്. പ്രതികളെ 14 ദിവസത്തേക്ക് മാഹി  കോടതി റിമാൻഡ് ചെയ്തു.




Post Top Ad