കല്യാശ്ശേരി മണ്ഡലത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികളെയും, ബിരുദ - ബിരുദാനന്ത പരീക്ഷയിൽ റാങ്ക് നേടിയവരെയും അനുമോദിക്കുന്നു.
നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകളെയും അനുമോദിക്കും.
സെപ്തംബർ 11 ന് ഞായർ ഉച്ചക്ക് 3 മണിക്ക് എം എൽ എ മെറിറ്റ് അവാർഡ് ദാനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
അർഹരായ വിദ്യാർത്ഥികൾ ഉച്ചക്ക് 2.30 ന് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തിചേരണമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.