പിഎഫ്‌ഐ ഹര്‍ത്താലിനിടെയുണ്ടായ അക്രമം; പൊലീസിന്റെ വീഴ്ചയില്‍ ഇന്റലിജന്‍സ് അന്വേഷണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 26 September 2022

പിഎഫ്‌ഐ ഹര്‍ത്താലിനിടെയുണ്ടായ അക്രമം; പൊലീസിന്റെ വീഴ്ചയില്‍ ഇന്റലിജന്‍സ് അന്വേഷണം


 സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയോ എന്നതില്‍ അന്വേഷണം. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ചില ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി എടുത്തില്ലെന്ന വിവരത്തെ ചില ജില്ലകളില്‍ എസ്എച്ച്ഒ തലത്തില്‍ വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ നടപടി ശക്താക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അക്രമ സംഭവങ്ങളില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.എന്നാല്‍ പൊതുവില്‍ പൊലീസ് നന്നായി കൈകാര്യം ചെയ്തു എന്നതാണ് ഇന്റലിജിന്‍സ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ യും കേന്ദ്രങ്ങളെയും കണ്ടെത്താനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍ കാന്ത് ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അക്രമവും ഉണ്ടാകരുത് എന്നും സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ആവര്‍ത്തിച്ചു അക്രമങ്ങള്‍ നടന്നു. ഇത്തരം സംഭവങ്ങളില്‍ എസ്എച്ച്ഒ തലത്തില്‍ വലിയ വീഴ്ച സംഭവിച്ചു എന്നതാണ് നിരീക്ഷണംമേല്‍നോട്ടത്തിലും വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കുന്നുണ്ട്. അക്രമ കേസുകളില്‍ ചില ഉദ്യോഗസ്ഥര്‍ ഗുരുതര വകുപ്പ് ചുമത്തുന്നതില്‍ വീഴ്ച വരുത്തിഎന്നതാണ് ഇന്റലിജിസ് വിവരം. എക്‌സ്‌പോളൊസിവ് സബ്സ്റ്റന്‍സ് ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതില്‍ ചിലര്‍ വീഴ്ച വരുത്തി എന്നതും പ്രാഥമിക വിവരമുണ്ട്. ഈ സാഹചര്യത്തില്‍ ചില ജില്ലാ പോലീസ് മേധാവുകളോട് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. ഏതായാലും ുളശ ക്കു എതിരായ കേസുകളില്‍ ശക്തമായ നടപടി ഉറപ്പാക്കുന്നതിനൊപ്പം വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് ആഭ്യന്തരാവകുപ്പിന്റെ നീക്കം.നിലവില്‍ എട്ട് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുകയാണ്. അറസ്റ്റിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന. പിടിയിലായവരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് തെളിവുകള്‍ കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം.വിവിധിയിടങ്ങളില്‍ എന്‍ഐഎ നേരിട്ടും സംസ്ഥാന പൊലീസും റെയ്ഡ് നടത്തുകയാണ്. കര്‍ണാടക ബാഗല്‍കോട്ടില്‍ റെയ്ഡിനെതിരെ പ്രതിഷേധിച്ച ഏഴ് പേര്‍ അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസ്ഗര്‍ അലി ഷേഖ് ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായി. ഇവരെ മംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.അതേസമയം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രര്‍ത്തകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരുടെ പാസ്‌പോര്‍ട്ടാണ്. പാസ്‌പോര്‍ട്ട്- വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന എന്‍.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളില്‍ ഐ.എച്ച്.എച്ചും ആയ് നടത്തിയ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തല്‍

.


Post Top Ad