ഈ ബോളിവുഡിനെയാകെ നശിപ്പിക്കാന്‍ എന്റെ സഹോദരന്റെ ബ്രഹ്‌മാസ്ത്രം മാത്രം മതി’; ആഞ്ഞടിച്ച് സുശാന്ത് സിംഗിന്റെ സഹോദരി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 11 September 2022

ഈ ബോളിവുഡിനെയാകെ നശിപ്പിക്കാന്‍ എന്റെ സഹോദരന്റെ ബ്രഹ്‌മാസ്ത്രം മാത്രം മതി’; ആഞ്ഞടിച്ച് സുശാന്ത് സിംഗിന്റെ സഹോദരി


 ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ നില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ ജീവിതമാണ് ബോളിവുഡ് താരം സുശാന്ത് സിംഗിന്റേത്. സുശാന്തിന്റെ മരണശേഷം യാദൃശ്ചികമെന്നോണം തകര്‍ന്നടിയുന്ന ബോളിവുഡ് ചിത്രങ്ങളുടെ എണ്ണവും കൂടി.സുശാന്ത് സിംഗ് രജ്പുതിന്റെ ആകസ്മികമായ വിയോഗം അദ്ദേഹത്തിന്റെ ആരാധകരെയും മുഴുവന്‍ സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. സുശാന്ത് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും ഇന്നും ആരാധകര്‍ പലപ്പോഴും ബോളിവുഡിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ സുശാന്തിന്റെ സഹോദരി മീതു സിംഗ്, ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’യ്‌ക്കെതിരെരംഗത്തെത്തിയിരിക്കുകയാണ്.ബോളിവുഡിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മീതു സിംഗ് സുശാന്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഈ ബോളിവുഡിനെ നശിപ്പിക്കാന്‍ സുശാന്തിന്റെ ബ്രഹ്‌മാസ്ത്രം മതി. പരസ്പര ബഹുമാനവും വിനയവും കാണിക്കാന്‍ പോലും ഒരിക്കലും നില്‍ക്കാതെ, പൊതുജനങ്ങളോട് ആജ്ഞാപിക്കാനാണ് ബോളിവുഡ് എപ്പോഴും ആഗ്രഹിക്കുന്നത്.ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാടിന്റ മുഖമാകാന്‍ ഇത്തരം ആളുകളെ എങ്ങനെ അനുവദിക്കും? പൊതുജനങ്ങളുടെ സ്‌നേഹം നേടിയെടുക്കാന്‍ അവര്‍ക്കാകില്ല. അവരതില്‍ പരാജയപ്പെട്ടു. ഗുണനിലവാരവും ധാര്‍മികമൂല്യങ്ങളും മാത്രമാണ് ബഹുമാനവും പ്രശംസയും നേടിത്തരുന്നത്’. മീതു സിംഗ് കൂട്ടിച്ചേര്‍ത്തു. മീതുവിന്റെ വാക്കുകള്‍ ഇതിനോടകം ബോളിവുഡിന് പ്രഹരമായിരിക്കുകയാണ്.ബ്രഹ്‌മാസ്ത്രയുടെ റിലീസിന് പിന്നാലെ പിവിആര്‍, ഐനോക്സ് തുടങ്ങിയ തിയേറ്റര്‍ ശൃംഖലകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബോളിവുഡില്‍ ധാരാളം പൊള്ളത്തരങ്ങളുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് വിവേക് അഗ്‌നിഹോത്രി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡില്‍ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുമെന്നും സ്വപ്രയത്നത്താല്‍ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ് സുശാന്ത് സിംഗ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്ലാ ജാ’ എന്നൊരു ഡാന്‍സ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു

.

Post Top Ad