കണ്ണൂർ ദസറ ഹരിതോത്സവമാക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 12 September 2022

കണ്ണൂർ ദസറ ഹരിതോത്സവമാക്കും


ഈ വർഷം കണ്ണൂർ നഗരത്തിലെ നവരാത്രി ആഘോഷങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. 'കണ്ണൂർ ദസറ ഹരിതോത്സവം' എന്ന പേരിൽ പരിസ്ഥിതി സൗഹൃദമാക്കി നവരാത്രി ആഘോഷം നടത്തുമെന്ന് നഗരത്തിലേയും നഗരപ്രാന്തത്തിലേയും കോവിലുകളുടെ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കോവിൽ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടേയും ചേർന്നു. ഫ്‌ളക്‌സ് ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ ഒഴിവാക്കും. ക്ഷേത്രപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കും, തുണി സഞ്ചി പ്രോത്സാഹിക്കും. ഭക്ഷണം സ്റ്റീൽ പാത്രങ്ങളിൽ നൽകും. പ്രസാദ വിതരണത്തിന്ന് ഇല, തുണി സഞ്ചി, പേപ്പർ ബാഗ് എന്നിവ ഉപയോഗിക്കും. ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കും. ഭക്ഷണ അവശിഷ്ടങ്ങൾ നഗരസഭയുമായി ചേർന്ന് സംസ്‌കരിക്കും. ഇക്കുറി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെയാണ് നവരാത്രി ഉത്സവം നടക്കുന്നത്. കണ്ണൂർ ദസറ ഹരിതോത്സവമാക്കാൻ ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ കെ.എസ് ഷൈൻ യോഗത്തെ അറിയിച്ചു. കോവിൽ ഭാരവാഹികൾക്ക് പുറമെ ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തടങ്ങിയവർ പങ്കെടുത്തു.


Post Top Ad