യാത്രക്കാരെ പെരുവഴിയിൽ ആക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 13 September 2022

യാത്രക്കാരെ പെരുവഴിയിൽ ആക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.


കണ്ണൂർ: യാത്രക്കാരെ പെരുവഴിയിൽ ആക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കഴിഞ്ഞദിവസം രാവിലെ കണ്ണൂർ താഴെചൊവ്വയിൽ വച്ച് ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വാഹനം പുറകോട്ട് എടുക്കാൻ പറഞ്ഞതിൽ പ്രതിഷേധിച്ച് യാത്രക്കാർ ഉൾപ്പെടെ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് കണ്ണൂർ എൻഫോഴ്സ്മെൻറ് ആർടിഒ താൽക്കാലികമായി റദ്ദ് ചെയ്ത് ഉത്തരവിറക്കി. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL58AG0207 vinway എന്ന ബസ്സിലെ ഡ്രൈവർ ആയ സാരംഗ് ന് എതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് താഴെ ചൊവ്വ ബൈപ്പാസ് ജംഗ്ഷനിൽ വാഹനനിര തെറ്റിച്ച് അപകടകരമായ രീതിയിൽ വന്ന സ്വകാര്യ ബസ്സിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിക്കുകയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വാഹനം പുറകോട്ട് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പുറകോട്ട് എടുത്ത് ഇടതുവശത്ത് ഒരുക്കിയ വാഹനത്തിൽ നിന്നും ഡ്രൈവർ ഇറങ്ങി വാഹനത്തെയും യാത്രക്കാരെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ സുരക്ഷിതമായി കയറ്റി വിടുകയും അതിനു ശേഷം വാഹനം കസ്റ്റഡിയിൽ എടുത്ത് തോട്ടടയിലുള്ള ടെസ്റ്റിംഗ് സ്റ്റേഷനിൽ പിടിച്ചിടുകയും ചെയ്തു. ഇത്തരത്തിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയും യാത്രക്കാരോട് അപമര്യാതയായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ തുടർന്നും നടപടി ഉണ്ടാകും.Post Top Ad