തരൂർ യോഗ്യനാണ്, ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി പറയില്ലെന്ന് കെ സുധാകരൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 30 September 2022

തരൂർ യോഗ്യനാണ്, ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി പറയില്ലെന്ന് കെ സുധാകരൻ

 


സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു നിയന്ത്രണവും നിർദേശവും കെപിസിസി നൽകിയിട്ടില്ല. ശശി തരൂരും മാലികാർജുൻ ഖാർഗെയും പ്രബലരായ സ്ഥാനാർഥികളാണെന്നും കെ സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു തരൂർ യോഗ്യനാണ്. മനസാക്ഷി വോട്ടിനാണ് കെപിസിസി മുൻഗണന. ഖാർഗെ സീനിയർ നേതാവാണ്. രണ്ടുപേരും യോഗ്യന്മാരാണ്. ഒരുപാട് തലമുറയ്‌ക്കൊപ്പം പ്രവർത്തിച്ച നേതാവാണ് ഖാർഗെ. ആര് വേണം എന്നത് പാർട്ടി വോട്ടർമാർ തീരുമാനിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവർക്കു പുറമെ കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മല്ലികാർജുൻ ഖാർഗെ 14 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ശശി തരൂർ അഞ്ചും കെ.എൻ ത്രിപാഠി ഒരു സെറ്റും പത്രികയും നൽകിയിട്ടുണ്ട്.

Post Top Ad