അധ്യാപക സംവരണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍; ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 30 September 2022

അധ്യാപക സംവരണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍; ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കും


 എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ സംവരണത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കുമെന്ന് തീരുമാനമായി. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിന് 2018 നവംബര്‍ മാസം 18-ാം തിയതി മുതല്‍ പ്രാബല്യമുണ്ടാകും. നാല് ശതമാനം സംവരണമാണ് ലഭിക്കുക.1997 മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നാണ് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാര്‍ഗ്ഗരേഖ തയാറാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാതെ സര്‍ക്കാര്‍ സംവരണത്തിന് 2021 മുതലുള്ള പ്രാബല്യം നല്‍കുകയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും ഭിന്നശേഷി സംവരണം നടപ്പാക്കാതെ ഇനി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഒരു അധ്യാപക നിയമനവും അംഗീകരിക്കേണ്ട എന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ നിലപാട് തിരുത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അപ്പീല്‍ നീക്കവും ഇപ്പോള്‍ സര്‍ക്കാര്‍ വേണ്ടെന്നുവച്ചിരിക്കുകയാണ്.

Post Top Ad